അസ്സമില്‍ വെള്ളപ്പൊക്കം തുടരുന്നു; മരണം 81 ആയി
ഗുവാഹാട്ടി: കടുത്ത മഴയും പ്രളയവും തുടരുന്ന അസ്സമിൽ മരണം 81 ആയി. പ്രളയത്തിൽ ബാർപെട്ട ജില്ലയിൽ ശനിയാഴ്ച ഓരാൾക്കൂടി മരിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ സോണിപുർ ജില്ലയിൽ കനത്ത മഴയെ തുടർന്ന് വീണ്ടും ജലനിരപ്പ് ഉയർന്നതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പ്രളയം ബാധിച്ച സംസ്ഥാനത്തെ 17 ജില്ലകളിലും ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുകയാണെന്ന് അസ്സം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ബക്സ, നൽബാരി, ബാർപെട്ട, ചിരാങ് തുടങ്ങിയ പ്രളയബാധിത ജില്ലകളിലെല്ലാം കൂടി 615 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 99,659 പേരാണ് ഇവിടെ കഴിയുന്നത്.
സംസ്ഥാനത്തെ 1,716 ഗ്രാമങ്ങളെയും 21,68,134 ജനങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.