ഇതിന് കാരണമാകുന്ന ഒരു ഘടകം ശരിയായ 'വെന്റിലേഷന്‍' ഇല്ലാത്തതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ വാദം ശരിവയ്ക്കുന്ന ഒരു പുതിയ പഠനവും യു.കെയില്‍ നടന്നു. യുകെയിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്സലന്‍സ്' ആണ് പഠനത്തിന് പിന്നില്‍. വീട്ടിനകത്തെ ജനാലകള്‍ എപ്പോഴും തുറന്നിടുകയും ശുദ്ധവായുവും വെളിച്ചവും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ട കാര്യമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. അടുക്കളയില്‍ പാകം ചെയ്യുമ്പോഴും, കുളിമുറിയില്‍ കുളിക്കുമ്പോഴുമെല്ലാം 'എക്സ്ട്രാക്റ്റര്‍ ഫാന്‍' ഓണ്‍ ചെയ്ത് വയ്ക്കുക. അല്ലാത്ത പക്ഷം പുകയും കെട്ടിക്കിടക്കുന്ന വായുവും അസുഖങ്ങളുണ്ടാക്കും. അടുക്കളയും ടോയ്ലെറ്റും മാത്രമല്ല, വീടിന്റെ എല്ലാ കോണുകളിലും വെളിച്ചവും വായുവും എത്തുന്ന തരത്തില്‍ 'വെന്റിലേഷനുകള്‍' ക്രമീകരിക്കുക. അല്ലാത്ത പക്ഷം കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍- എന്നിവരില്‍ എളുപ്പത്തില്‍ അണുബാധയുണ്ടാവുകയും ഇത് പിന്നീട് ഗൗരവമുള്ള ശാരീരിക- മാനസികപ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യും- പഠനം പറയുന്നു.