യൂണിവേഴ്‌സിറ്റി സംഘര്‍ഷം: എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
യൂണിവേഴ്സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനം. പ്രതികൾക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചിൽ നടത്താനും പോലീസ് തീരുമാനിച്ചു. കോടതിയുടെ അനുമതിയോടെയാകും പ്രതികൾക്കായി തിരച്ചിൽ നടത്തുക. ഇതിനിടെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അക്രമിച്ചവരിൽ ചില പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി കുത്തേറ്റ അഖിലിന്റെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില ആളുകളുടെ വീടുകളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
എന്നാൽ പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താൻ പോലീസ് തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്. പ്രതികളിലൊരാളായ നേമം സ്വദേശി ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്