വീഡിയോ ഡോക്യൂമെന്റേഷന്‍ മത്സരം:
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ശുചിത്വ -മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യൂമെന്റേഷന്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍സ് വിദ്യാര്‍ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, പ്രസ്തുത രംഗത്തെ മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. മികച്ച ഡോക്യൂമെന്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മ്മാണ ചെലവും അവാര്‍ഡും നല്‍കും. ഫോണ്‍ 0483 2738001.