വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റയും തടസപ്പെട്ടതിന് പിന്നിൽ സെർവർ തകരാർ; പ്രശ്നം പരിഹരിച്ചെന്ന് കമ്പനി
വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റയും തടസപ്പെട്ടതിന് പിന്നിൽ സെർവർ തകരാർ; പ്രശ്നം പരിഹരിച്ചെന്ന് കമ്പനി
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടതിനു കാരണം സെർവർ തകരാറാണെന്ന് കമ്പനി. രാത്രിയോടെ പ്രശ്നം പരിഹരിച്ചതായും കമ്പനി അറിയിച്ചു. ഫേസ്ബുക്ക് സെർവറിലാണ് ഈ മൂന്ന് സോഷ്യൽ മീഡിയ വെബ്സൈറ്റുകളും പ്രവർത്തിക്കുന്നത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ ലോകത്ത് പലയിടത്തും തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മുതലാണ് സാങ്കേതിക തകരാറുണ്ടായത്. വാട്സ്അപ്പിൽ ചിത്രങ്ങളും വീഡിയോകളും അടക്കമുള്ള ഡാറ്റകൾ ഡൗൺലോഡ് ചെയ്യുന്നതിനായിരുന്നു തടസ്സം.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങളും സ്റ്റാറ്റസുകളും വീഡിയോകളും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ നൂറുകണക്കിനു പരാതികളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു. ഇന്ത്യയിൽ വാട്സ് ആപ്പ് സേവനങ്ങൾക്കായിരുന്നു കൂടുതൽ പ്രശ്നം. യൂറോപ്പിലും അമേരിക്കയിലും സേവനങ്ങൾ പൂർണമായി തടസപ്പെട്ടെന്നാണ് വിവരം.