ഹജജ് തീർഥാടക പുണ്യനഗരിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി
ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനെത്തിയ ഹജജ് തീർഥാടക പുണ്യനഗരിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ഏഴാം തിയ്യതി ദൽഹിയിൽ നിന്ന് വന്ന ഗാസിയാബാദിലുള്ള സമാനസ്സ് (33) എന്ന ഹാ ജുമ്മയാണ് കുട്ടിയുടെ മാതാവ്.
പൂർണ്ണ ഗർഭിണിയായിരുന്ന സമാനസ്സ് മദീനയിലെത്തി രണ്ട് ദിവസങ്ങൾക് ശേഷം ഉഹ്ദ് ആശുപത്രിയിൽ വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്.
കുഞ്ഞിന് അഹമ്മദ് മദനിയെന്നാണ് പേരിട്ടുട്ടുള്ളത്. തീർഥാടകപ്രവാചക നഗരിയിൽ വെച്ച് ആൺകുട്ടിയെ കിട്ടിയതിൽ പിതാവ് ദിൽഷാദും കുടുംബവും സന്തുഷ്ടരാണ്