പഞ്ചായത്ത് കോ-ഓർഡിനേറ്റർ ഓണറേറിയം വർധിപ്പിച്ചു:
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ യുവശക്തി പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും പ്രവർത്തിക്കുന്ന പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം നിലവിൽ 2,500 രൂപ ആയിരുന്നത് സംസ്ഥാന യുവജനക്ഷേമ ബോർഡ് തീരുമാനപ്രകാരം 2019 ഏപ്രിൽ മുതൽ 3,000 രൂപയായി വർധിപ്പിച്ച് ഉത്തരവായി. ബോർഡ് നടപ്പാക്കുന്ന വിവിധ സർക്കാർ പദ്ധതികൾ ഗ്രാമപഞ്ചായത്ത്തലത്തിൽ യുവജനങ്ങൾക്കിടയിൽ ഏകോപിപ്പിക്കുന്നത് പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർമാരാണ്.