Peruvayal News

Peruvayal News

മുടി കൊഴിച്ചിൽ അകറ്റാൻ തേങ്ങാപ്പാൽ കൂട്ടുകൾ

മുടി കൊഴിച്ചിൽ അകറ്റാൻ തേങ്ങാപ്പാൽ കൂട്ടുകൾ 


നാളികേരപ്പാലിന് ആരോഗ്യഗുണങ്ങള് ഏറെയുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചര്മത്തിനും മുടിയ്ക്കുമെല്ലാം നാളികേരപ്പാല് ഏറെ നല്ലതാണ്.
വരണ്ട ചര്മത്തിന് മൃദുത്വവും എണ്ണമയവും നല്കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാള്. ചര്മത്തിലുണ്ടാകുന്ന അലര്ജി, ചൂടുകുരു തുടങ്ങിയ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരം.
ചര്മത്തിനു മാത്രമല്ല, മുടികൊഴിച്ചില് അകറ്റാനും നാളികേരപ്പാല് ഏറെ നല്ലതാണ്. മുടിയിലെ താരനകറ്റാനും ഗുണകരം.
മുടികൊഴിച്ചിലകറ്റാന് ഏതെല്ലാം വിധത്തില് നാളികേരപ്പാല് ഉപയോഗിയ്ക്കാമെന്നറിയൂ,

തേങ്ങാപ്പാല് കൂട്ടുകള്
മുടി വരണ്ടുപോകുന്നതാണ് പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാകുന്നത്. മുടിയ്ക്ക് ഈര്പ്പം നല്കാനുള്ള നല്ലൊരു വഴിയാണ് നാളികേരപ്പാല്. ഇത് തലയോടില് തേച്ചു പിടിപ്പിക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

നാളികേരപ്പാലില് അല്പം തേന് ചേര്ത്ത് തലയില് പുരട്ടാം. ഇത് മുടികൊഴിച്ചില് തടയാനുള്ള നല്ലൊരു വഴിയാണ്.

നാളികേരപ്പാലിനൊപ്പം തൈനും അല്പം ചെറുനാരങ്ങാനീരും ചേര്ക്കുക. ഇത് തലയോടില് പുരട്ടി അര മണിക്കൂര് കഴിയുമ്പോള് കഴുകിക്കളയാം. മുടികൊഴിച്ചില് അകറ്റാനും താരന് കളയാനുമുള്ള നല്ലൊരു വഴിയാണിത്. ശിരോചര്മത്തിലുണ്ടാകുന്ന ഇന്ഫെക്ഷനുകളകറ്റാനും ഇത് സഹായിക്കും.

നാളികേരപ്പാലില് ഉലുവപ്പൊടി ചേര്ത്ത് തലയില് പുരട്ടാം. ഇത് മുടികൊഴിച്ചില് അകറ്റാനും മുടിയുടെ വരള്ച്ച മാറ്റാനും നല്ലതാണ്. നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്കുന്ന മിശ്രിതമാണിത്.

ആഴ്ചയില് ഒന്നു രണ്ടു ദിവസമെങ്കിലും ഇത്തരം മിശ്രിതങ്ങള് തലയില് പ്രയോഗിക്കാം. മുടി കൊഴിച്ചില് മാറുമെന്നു മാത്രമല്ല, മുടിയുടെ ആരോഗ്യം നന്നാവുകയും ചെയ്യും.
Don't Miss
© all rights reserved and made with by pkv24live