Peruvayal News

Peruvayal News

ജിവനക്കാരെ സമരത്തിലേക്ക് തള്ളിവിടരുത്. എം. എ റസാഖ് മാസ്റ്റർ.

ജിവനക്കാരെ സമരത്തിലേക്ക് തള്ളിവിടരുത്. എം. എ റസാഖ് മാസ്റ്റർ.


കോഴിക്കോട്:SEU ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.
മുസ് ലിം ലീഗ് ജില്ലാ ജന: സിക്രട്ടറി.എം എ .റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.   അബ്ദുൽ ഗഫൂർ പന്തീർപാടം അദ്ധ്യക്ഷത വഹിച്ചു.'
ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക.
KAS ൽ 3 സ്ട്രിമിലും സംവരണം ഉറപ്പ് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുക.
മെഡിസപ്പിന് സർക്കാർ വിഹിതം ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക.എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അംഗീകരിക്കിന്നില്ലങ്കിൽ
മുസ് ലിം ലീഗ് പാർട്ടി പ്രക്ഷോപത്തെ പിൻതുണച്ച് രംഗത്തിറങ്ങുമെന്ന് എം എ റസാഖ് മാസ്റ്റർ പ്രസ്താവിച്ചു.  ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു.

ധർണ്ണയെ അഭിസംബോധന  ചെയ്തു കൊണ്ട്.സംസ്ഥാന സെക്രട്ടറി അബ്ദുള്ള അരയങ്കോട്, 
 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹമീദ് കുന്നുമ്മൽ,
ജില്ലാ സെക്രട്ടറി റഷീദ് തട്ടൂർ -  അഷ്റഫ് കാരന്തൂർ എന്നിവർ സംസാരിച്ചു.
ഹനിഫ പനായി,  അഷ്റഫ് മാവൂർ , അസിസ് തിരുവള്ളൂർ, സുഹൈലി ഫറൂഖ് ,സെയ്ദ് അക്ബർ ബാദ്ഷാ ഖാൻ.
അബ്ദുസലാം എരവട്ടൂർ., ജമീല - എന്നിവർ മാർച്ചിന് നേതൃത്തം നൽകി.
Don't Miss
© all rights reserved and made with by pkv24live