പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും
പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റിൽ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വർധിപ്പിച്ചതോടെ ഫലത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കും. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേൽ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടി.