ആലത്തൂരിന്റെ എം.പി. പാടത്തുമിറങ്ങും, വേണ്ടിവന്നാല്‍ ട്രാക്ടറും ഓടിക്കും
പാട്ടുപാടി വോട്ടർമാരെ കൈയിലെടുത്ത് ജയിക്കാൻ മാത്രമല്ല, പാടത്തെ ചെളിയിലിറങ്ങാനും ട്രാക്ടർ ഓടിച്ച് നിലം പൂട്ടാനും രമ്യ ഹരിദാസിന് അറിയും. കണ്ണനൂർ പാടശേഖരത്തിൽ ഞായറാഴ്ചയാണ് സ്ഥലം എം.പി. ട്രാക്ടർ ഡ്രൈവറും നടീൽ തൊഴിലാളിയുമായത്.