Peruvayal News

Peruvayal News

കൊലയാളിയുടെ മുന്നിൽ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി മലയാളി നഴ്‌സ്

കൊലയാളിയുടെ മുന്നിൽ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി മലയാളി നഴ്‌സ്


മംഗലാപുരത്ത് വിദ്യാർഥിനിയെ സഹപാഠി റോഡരിൽ കുത്തിവീഴ്ത്തിയ ദ്യശ്യങ്ങൾ കണ്ട ഞെട്ടലിലാണ് ലോകം. പെൺകുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡിൽ പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോൾ കണ്ടു നിന്നവർ അടുത്തേയ്ക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ആംബുലൻസിൽ എത്തിയ മലയാളി നഴ്സിന്റെ ഇടപെടൽ അമ്പരപ്പോടെയാണ് ചുറ്റുമുള്ളവർ കണ്ടത്.

എന്നാൽ വളരെ ബുദ്ധിപൂർവമായിരുന്നു നിമി എന്ന മലയാളി നഴ്സ് കാര്യങ്ങൾ കൈകാര്യം ചെയ്തത് എന്ന് ദ ക്യൂ റിപ്പോർട്ട് ചെയ്യുന്നു. നിമി ഉള്ളാൾ കെ.എസ് ഹെഗ്ഡേ മെഡിക്കൽ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലൻസിൽ നിന്ന പുറത്തിറങ്ങുമ്പോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അ്രതയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്-24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാൽ അക്രമിയെ നിമി കൈയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ കണ്ടു നിന്നവരും ഒപ്പം ചേർന്നു.

തുടർന്ന് നഴ്സും ചുറ്റുമുണ്ടായിരുന്നവരും ചേർന്ന് പെൺകുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശാന്ത് അപകടനില തരണം ചെയ്തെങ്കിലും പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിമിയുടെ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നു. ശക്തിനഗർ സ്വദേശിയായ സുശാന്തും പെൺകുട്ടിയും മൂന്നുവർഷമായി പരിചയത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത്. അടുത്തകാലത്തായി പെൺകുട്ടി യുവാവിൽ നിന്ന് അകന്നതിനെ തുടർന്നുണ്ടായ പകയാണ് അക്രമണത്തിൽ കലാശിച്ചത്.
Don't Miss
© all rights reserved and made with by pkv24live