കൊടുവള്ളിയില്‍ ചരക്കു ലോറി കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു
കൊടുവള്ളി: കൊടുവള്ളിയില്‍ ചരക്കു ലോറി കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടക്കുന്നതിനിടെയാണ് ലോറി ഇതേ ബസ്സിലും എതിരെ വന്ന ബസ്സിലും ഇടിച്ചത്.
സൗത്ത് കൊടുവള്ളി അങ്ങാടിയിലാണ് അപകടം. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞു വീണു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി വണ്‍ വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നു.