മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി
മുത്തലാഖ് ബിൽ ലോക്സഭ പാസാക്കി. 303നെതിരെ 82 വോട്ടുകൾക്കാണ് ബിൽ പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ.
ബിൽ പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ലിംഗനീതിക്കു വേണ്ടിയുള്ളതാണ് ബില്ല് എന്ന് അദ്ദേഹം അവതരണവേളയിൽ പറഞ്ഞു.
ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് എം പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.