സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും നിശ്ചിത 50 ഓവറില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലന്‍ഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്. സൂപ്പര്‍ ഓവര്‍ ടൈ ആയതോടെയാണ് ബൗണ്ടറികളുടെ എണ്ണത്തിലൂടെ വിധി നിര്‍ണയിച്ചത്. 50 ഓവറില്‍ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പര്‍ ഓവറിലേക്കു കടക്കാന്‍ കാരണം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 241 റണ്‍സ് നേടി. ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. അവസാന പന്തിലാണ് അവര്‍ക്ക് അവസാന വിക്കറ്റ് നഷ്ടമായത്.