യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
സംഘർഷത്തെ തുടർന്ന് ഒരു വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്. വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സമിതി അറിയിച്ചു. ഇതോടൊപ്പം വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ എ.എൻ. നസീം, ശിവരഞ്ജിത്ത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത്, അമർ, ആരോമൽ എന്നിവരെ എസ്എഫ്ഐയുടെ അംഗത്വത്തിൽ നിന്നും തിരഞ്ഞെടുത്ത എല്ലാ ചുതലകളിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.