പെരുവയൽ ഗ്രാമ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നു.
പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്
പെരുവയൽ ഗ്രാമ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി താഴെ ചേർത്ത കോഴ്സുകൾക്ക് പഠിക്കുന്ന ഗ്രാമ പഞ്ചായത്തിലെ SC വിഭാഗo വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നു.
📌 ഇതിന് മുമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നോ പട്ടികജാതി വികസന വകുപ്പിൽ നിന്നോ ലാപ്ടോപ്പ് ലഭിച്ചവർ ആകരുത്.
📌സർക്കാർ, എയിഡഡ്, അൺ എയിഡഡ്, പാലരൽ കോളജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
📌 ജൂലൈ 6ന് മുമ്പ് വാർഡ് മെമ്പർമാരെ ബന്ധപ്പെട്ട് ഫോറം കൈപറ്റുക
കോഴ്സുകൾ:
ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക്ക് (ഡിപ്ലോമ ), എഞ്ചിനിയറിംഗ്, മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് (ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം) ,ചാർട്ടേഡ് അക്കൗണ്ടൻറ് ആർട്ടിക്കിൾ ഷിപ്പ്.