വ്യാഴാഴ്ച സംസ്ഥാനത്ത് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കെ.എസ്.യു. നാളെ(വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
ബുധനാഴ്ച കെ.എസ്.യു. നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടാവുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ലാത്തിച്ചാർജിൽ പരിക്കേറ്റത്.