മെഡിസെപ്: ആശുപത്രികളെ എംപാനൽ ചെയ്യുന്നു
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ ജനറൽ, സ്‌പെഷ്യാലിറ്റി ആശുപത്രികളെ എം പാനൽ ചെയ്യുന്നു. ആഗസ്റ്റിൽ പദ്ധതി ആരംഭിക്കുന്ന സാഹചര്യത്തിലാണ് വിവിധ ആശുപത്രികളെ പങ്കാളികളാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: financehealthinsurance@gmail.com ലേക്ക് മെയിൽ ചെയ്യുകയോ www.medisep.gov.in സന്ദർശിക്കുകയോ ചെയ്യണം. ഫോൺ: 0471-2517486