ബെയ്‌ൽ ചൈനയിലേക്കില്ല, താരം മാഡ്രിഡിൽ തന്നെ തുടർന്നേക്കും.
റയൽ മാഡ്രിഡ് താരം ഗരേത് ബെയ്‌ലിന്റെ ചൈനയിലേക്കുള്ള ട്രാൻസ്ഫർ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ചൈനീസ് ക്ലബ്ബ് ജിങ്‌സു സുനിങ് തരത്തിനായി വാഗ്ദാനം ചെയ്‌ത തുക കുറവാണ് എന്ന കാരണം പറഞ്ഞാണ് റയൽ കരാറിൽ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ താരം മാഡ്രിഡിൽ തന്നെ തുടർന്നേക്കും.
ചൈനയിൽ ആഴ്ചയിൽ ഒരു ബില്യൺ ശമ്പളത്തിൽ താരം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബെയ്‌ലിനെ വിൽക്കാൻ റയൽ ശ്രമം തുടരുകയാണെന്ന് പരിശീലകൻ സിദാൻ നേരത്തെ സൂചിപിച്ചിരുന്നു. തന്റെ പ്ലാനിൽ ബെയ്‌ൽ ഇല്ല എന്ന് സിദാൻ ഉറപ്പിച്ച സാഹചര്യത്തിൽ മാഡ്രിഡിൽ തുടർന്നാലും താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ഇനി വരും ദിവസങ്ങളിൽ ക്ലബ്ബ് വിടാൻ ബെയ്‌ലിന്റെ ഭാഗത്ത് നിന്ന് ശ്രമം വന്നാൽ അത് ക്ലബ്ബിന് വലിയ തലവേദനയാകും എന്നുറപ്പാണ്.