Peruvayal News

Peruvayal News

കെ.എ.എസ് ഭേദഗതികള്‍ പി.എസ്.സി അംഗീകരിച്ചു

കെ.എ.എസ് ഭേദഗതികള്‍ പി.എസ്.സി അംഗീകരിച്ചു


തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്.) കരട് ഭേദഗതിനിര്‍ദേശങ്ങള്‍ക്ക് പി.എസ്.സി. അംഗീകാരം നല്‍കി.

മൂന്നാം കാറ്റഗറിക്ക് സംവരണപ്രകാരമുള്ള വയസ്സിളവ് ലഭിക്കില്ല. ഒന്നാം ഗസറ്റഡ് ഓഫീസര്‍മാര്‍ക്കുള്ള തസ്തികമാറ്റ നിയമനമാണിത്. ഈ വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാണ്. സംവരണവിഭാഗങ്ങള്‍ക്കുള്ള വയസ്സിളവ് പരമാവധി 50-ല്‍ കൂടരുതെന്ന് സംസ്ഥാന സേവനച്ചട്ടത്തിലുണ്ട്.

ഇത് ഉറപ്പാക്കുന്ന വിധത്തിലാണ് ഭേദഗതിനിര്‍ദേശങ്ങള്‍ പി.എസ്.സി. അംഗീകരിച്ചത്. മറ്റുരണ്ട് കാറ്റഗറികളിലും സംവരണ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും. നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി.
Don't Miss
© all rights reserved and made with by pkv24live