അന്താരാഷ്ട്ര ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടി കോഴിക്കോട് സ്വദേശി
കോഴിക്കോട്: ജൂലൈ 25 മുതല്‍ 28 വരെ ബംഗ്ലാദേശിലെ ദാക്കയില്‍ വെച്ച് നടക്കുന്ന ഇന്‍റര്‍നാഷണല്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ഋത്വിക് സുന്ദറിനെ തെരഞ്ഞെടുത്തു. കോഴിക്കോട് ജീല്ലയിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബാലുശ്ശേരിയിലെ വിദ്യാര്‍ത്ഥിയായ ഋത്വിക് സുന്ദര്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി മെമ്പറും താമരശ്ശേരി സ്വദേശിയുമാണ്.
നിരവധി തവണ കേരള ടീം ക്യാപ്റ്റനായിരുന്നു. ഋത്വിക് സുന്ദര്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പറും ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി എം അബ്ദുറഹ്മാന്റെ ശിക്ഷണത്തിലാണ് ടെന്നീസ് വോളിബോള്‍ പരിശീലിച്ചത്.