സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് ഒന്നര ആഴ്ചത്തേയ്ക്കുള്ള വെള്ളം മാത്രം
തിരുവനന്തപുരം: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക്. സംസ്ഥാനത്തെ ഡാമുകളില്‍ പകുതി വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണ്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഡാമുകളിലുള്ളത് സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമാണെന്നും ഇത് ഒരാഴ്ചയ്ക്കു മാത്രമേ തികയൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇനിയും മഴ ലഭിക്കാതിരുന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.