യൂറോപ്പ ലീഗ് യോഗ്യത, ആദ്യ പാദത്തിൽ വോൾവ്സിന് വിജയം
യൂറോപ്പ ലീഗ് യോഗ്യത റൗണ്ട് മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന് വിജയം. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ നോർത്തേൺ അയർലണ്ട് ക്ലബായ ക്രുസേഡേർസ് എഫ് സിയെ ആണ് വോൾവ്സ് പരാജയപ്പെടുത്തിയത്. വോൾവ്സിന്റെ ആധിപത്യം കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നുനോയുടെ ടീമിന്റെ വിജയം.
കളിയുടെ ആദ്യ പകുതിയിൽ ജോട ആണ് വോൾവ്സിന് ആദ്യം ലീഡ് നൽകിയത്. പിന്നീട് കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ വിനാഗ്രെയും വോൾവ്സിനായി ഗോൾ നേടി. ഈ വിജയം രണ്ടാം പാദത്തിന് മുമ്പ് വോൾവ്സിന് വലിയ ആശ്വാസം നൽകും. ഓഗസ്റ്റ് രണ്ടിനാണ് രണ്ടാം പാദ മത്സരം നടക്കുക. നാൽപ്പതു വർഷത്തിനു ശേഷം ഒരു യൂറോപ്യൻ യോഗ്യത ആണ് വോൾവ്സ് ലക്ഷ്യമിടുന്നത്.```