ബാഴ്സയിലെ പ്രതിസന്ധികൾക്ക് വിട, ഡെന്നിസ് സുവാരസ് സെൽറ്റ വിഗോയിൽ
ബാഴ്സലോണ താരം ഡെന്നിസ് സുവാരസ് സെൽറ്റ വിഗോയിൽ ചേർന്നു. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും കരാറിൽ എത്തിയതായി ബാഴ്സലോണ സ്ഥിതീകരിച്ചു. 12.9 മില്യൺ യൂറോയോളം മുടക്കിയാണ് സെൽറ്റ ബാഴ്സലോണ താരത്തെ സ്വന്തമാക്കുന്നത്. ബാഴ്സയിൽ അവസരമില്ല എന്നുറപ്പായതോടെയാണ് താരം ക്യാമ്പ് ന്യൂ കരിയറിന് അവസാനം കുറിക്കാൻ തീരുമാനിച്ചത്.
2018- 2019 സീസണിലെ രണ്ടാം പകുതി ആഴ്സണലിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചെങ്കിലും താരം തീർത്തും പരാജയപ്പെട്ടു. ബാഴ്സലോണ ബി താരമായിരുന്ന സുവാരസ് 2015 ൽ വിയ്യാ റയലിലേക്ക് മാറിയിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ താരത്തെ ഒരു വർഷങ്ങൾക്കു ശേഷം ബാഴ്സ ബൈ ബാക്ക് ഓപ്‌ഷൻ ഉപയോഗിച്ച് തിരികെ ടീമിൽ എത്തിച്ചു. പക്ഷെ ബാഴ്സയിൽ കാര്യമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിനായില്ല. 71 മത്സരങ്ങൾ ബാഴ്സകായി കളിച്ച സുവാരസ് 8 ഗോളുകൾ നേടിയിട്ടുണ്ട്.