കോട്ടയം നഗരസഭയിലെയും ജില്ലയിലെ നാല് പഞ്ചായത്തുകളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ജൂലായ് 22) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.