ആഷിഖ് കുരുണിയന്‍ പൂനെ വിട്ടേക്കും, താരത്തിനായി ബെംഗളൂരു എഫ് സി രംഗത്ത്
പൂനെ സിറ്റിയുടെ മലയാളി താരമായ ആഷിക് കുരുണിയന്‍ ക്ലബ് വിട്ടേക്കും. കഴിഞ്ഞ സീസണില്‍ താരത്തിന് ശമ്ബളം പോലും കൊടുക്കാത്തത് വിവാദമായിരുന്നു. അവസാനം എ ഐ എഫ് എഫിന് പരാതി നല്‍കിയ ശേഷമാണ് ആഷികിന്റെ ആ പ്രശ്നത്തിന് പരിഹാരമായത്. പൂനെ സിറ്റിയുടെ സാമ്ബത്തിക പ്രതിസന്ധിയാണ് ആഷികിനെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.
പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളര്‍ന്ന താരം പിന്നീട് അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതല്‍ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. അവസാന കുറച്ച് സീസണുകളിലായി പൂനെ സിറ്റിയുടെ ഏറ്റവും നല്ല ഇന്ത്യന്‍ താരമായിരുന്നു ആഷിഖ്. ഇപ്പോള്‍ ആഷിഖിനു വേണ്ടി ഐ എസ് എല്‍ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സിയാണ് രംഗത്തുള്ളത്.പൂനെ സിറ്റിക്ക് ട്രാന്‍സ്ഫര്‍ തുക നല്‍കിയാല്‍ മാത്രമേ ആഷികിനെ സ്വന്തമാക്കാന്‍ ബെംഗളൂരുവിന് കഴിയുകയുള്ളൂ.