സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ,ഇടുക്കി, മലപ്പുറം, പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂര്‍,മലപ്പുറം ,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്ട്രോള്‍ റൂം താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 18 ന് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് (അതിശക്തമായ മഴയ്ക്ക് ) സാധ്യത പ്രഖ്യാപിച്ചിരിക്കുന്നു.
കേരളത്തില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയും ദിവസവും
( 14 /7/ 2019 എറണാകുളം ,ഇടുക്കി
15 /7/ 2019 ഇടുക്കി
16 /7/ 2019 മലപ്പുറം
17 /7/ 2019 ഇടുക്കി, മലപ്പുറം
18 /7/ 2019 പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂര്‍,മലപ്പുറം ,കണ്ണൂര്‍)