Peruvayal News

Peruvayal News

നവോദയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷിക്കാം:

നവോദയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷിക്കാം:
 

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലയിലുള്ള സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ 2019-2020 അദ്ധ്യയനവര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും 01-05-2007നും 30-04-2011 നും മദ്ധ്യേ ജനിച്ചവരും 3, 4 ക്ലാസുകളില്‍ തുടര്‍ച്ചയായി പൂര്‍ണ അദ്ധ്യയനവര്‍ഷങ്ങള്‍ പഠിച്ചു ജയിച്ചവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.navodaya.gov.in, www.nvsadmissionclassix.in എന്ന ഇ-മെയില്‍ വിലാസത്തിലോ 0471 2859664 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
Don't Miss
© all rights reserved and made with by pkv24live