തിരുവള്ളൂരില്‍ അപകട വളവില്‍ യൂത്ത്ലീഗ് ഉപരോധം
തിരുവള്ളൂര്‍. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമൂലം അപകടം പതിവായ തിരുവള്ളൂര്‍ നാറാണത്ത് ജംഗ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത്ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതീകാത്മക ഡിവൈഡര്‍ സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് തോടന്നൂരിലെ യുവാവ് മരിക്കാനിടയാവുകയും അപകടം തുടര്‍ക്കഥയാവുകയും ചെയ്തിട്ടും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യൂത്ത്ലീഗ് ആരോപിച്ചു
ഉപരോധ സമരത്തിന് സി എ നൗഫല്‍, ആര്‍ കെ മുഹമ്മദ്, എഫ് എം മുനീര്‍, അബ്ദുള്ള തന്‍ഈം, സാബിത്ത് വെങ്ങാലതാഴ, സമീര്‍ കണ്ണോത്ത്, തന്‍വീര്‍ കെ വി, അസ്ലം സി, കാസിം പികെ, അര്‍ഷാദ് തോടന്നൂര്‍, ഫാസില്‍ കെസി, അഫ്സല്‍ പി എന്നിവര്‍ നേത്യത്വം നല്‍കി