പോളിടെക്‌നിക് പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പോളിടെക്നിക് അഡ്മിഷനു വേണ്ടിയുള്ള റരണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് //polyadmission.orgഎന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
രണ്ടാം അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടാനാഗ്രഹിക്കുന്നവർ ജൂലായ് രണ്ടിനകം ഫീസടച്ച് ചേരേണ്ടതാണ്. മൂന്നാമത്തെ അലോട്ട്മെന്റ് ജൂലായ് നാലിന് പ്രസിദ്ധീകരിക്കും.
അവസാനത്തെ അലോട്ട്മെന്റ് ലിസ്റ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകർ നിർബന്ധമായും അലോട്ടുമെന്റ് ലഭിച്ച കോളേജിൽ ചേരേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ അലോട്ട്മെന്റ് റദ്ദ് ആകുന്നതായിരുക്കും