Peruvayal News

Peruvayal News

ലഹരി മുക്ത ക്യാമ്പസിനായി യെല്ലൊ ലൈൻ ക്യാമ്പയിന് തുടക്കമായി

ലഹരി മുക്ത ക്യാമ്പസിനായി യെല്ലൊ ലൈൻ ക്യാമ്പയിന് തുടക്കമായി


 കൂടരഞ്ഞി .COPTA 2003 സെക്ഷൻ 6 B പ്രകാരം സ്കൂൾ പരിസരത്തുനിന്നും 91.4 മീറ്റർ ചുറ്റളവിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതും ,ഉപയോഗിക്കുന്നതും  തടയുന്നതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പയിനിന്റെ ഉദ്ഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് നിർവഹിച്ചു .ലഹരിയുടെ വ്യാപനം തടയുന്നതിനായി എല്ലാവരും ഒരു മനസോടെ രംഗത്തിറങ്ങാൻ തയാറകണമെന്ന് അവർ ആവിശ്വപ്പെട്ടു .യെല്ലൊ ലൈൻ പരുധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും ,ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ് .
ആരോഗ്യസ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഇടമുളയിൽ അധ്യക്ഷതവഹിച്ചു .സ്കൂൾ മനേജർ ഫാ .റോയ് തെക്കുംകാട്ടിൽ മുഖ്യധിതിയായി .ജനപ്രതിനിധികൾ ,വിവിധ സംഗടന പ്രതിനിധികൾ .സ്കൂൾ NSS ., സ്കൗട്ട്സ് ,ഗൈഡ്സ് ,ആരോഗ്യ പ്രവർത്തകർ ,PTA അംഗങ്ങൾ.   വ്യാപാരി വ്യവസായി  പ്രസിഡൻറ് മുഹമ്മദ് പാതിപ്പറമ്പിൽ എന്നിവർ പങ്കാളികളായി .
Don't Miss
© all rights reserved and made with by pkv24live