സര്‍ക്യൂട്ട് മാനേജര്‍മാരുടെ നിയമനം:
ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളില്‍ താത്ക്കാലികമായി സര്‍ക്യൂട്ട് മാനേജര്‍മാരെ നിയമിക്കുന്നു. ടൂറിസത്തില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ടൂറിസം മേഖലയില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക്് അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 27 വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ഡി.ടി.പി.സി, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. ഫോണ്‍-0483-2731504.