ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞു
തിരുവനന്തപുരം: ജൂലൈ രണ്ടുവരെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഒഴുകിയെത്തിയത് സമീപവർഷങ്ങളിലെ ഏറ്റവുംകുറഞ്ഞ അളവിലെ വെള്ളം. ജൂൺ ഒന്നുമുതൽ ജൂലൈ രണ്ട് വരെ 179.79 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് എല്ലാ ഡാമുകളിലുമായി ഒഴുകിയെത്തിയത്.
വൈദ്യുതി നില ഏറ്റവും മോശമായ 2016ൽ പോലും 612.70 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇൗ സമയത്ത് എത്തിയിരുന്നു. 2015ൽ ഇൗ ദിവസങ്ങളിൽ 1093.24 ദശലക്ഷം യൂനിറ്റിനും 2017ൽ 612.70 ദശലക്ഷം യൂനിറ്റിനും 2018ൽ 1574.29 ദശലക്ഷം യൂനിറ്റിനും ആവശ്യമായ വെള്ളം ലഭിച്ചിരുന്നു.
ജൂൺ രണ്ടിലെ നീരൊഴുക്ക് മാത്രം നോക്കിയാൽ 9.61 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമേ ഇക്കുറി വന്നുള്ളൂ. എന്നാൽ, 2015ലെ ഇതേ ദിവസം 25.54, 2016ൽ 20.08, 2017ൽ 22.80, 2018ൽ 36.10 ദശലക്ഷം യൂനിറ്റിന് വേണ്ട നീരൊഴുക്ക് ലഭിച്ചു.