കൊടിയത്തൂർ പഞ്ചായത്തിലേക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
ഗ്രാമ പഞ്ചായത്ത് ക്വാറി മാഫിയ കൂട്ടുകെട്ടന്ന് ആക്ഷേപം,
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ക്വാറി മാഫിയയുമായി ഒത്തുകളിച്ച് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടുന്ന സർക്കാർ നിലപാടിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കൊടിയത്തൂർ പഞ്ചായത്തോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
മാർച്ച് ഡി സി സി സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. *മണ്ഡലം പ്രസി. കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.ജെ.ആന്റണി, കെ.ടി.മൻസൂർ തുടങ്ങിയവർ സംസാരിച്ചു