റാങ്ക് തിളക്കത്തിൽ ഏഴാമനായി ഫസ്‌ലു
മുക്കം:മലയോര മേഖലക്ക് അഭിമാനിക്കാൻ ഒരു ശുഭവാർത്ത കൂടി.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ജൂനിയർ റിസേർച്ച് ഫെലോ പോസ്റ്റ് ഗ്രാജ്വേഷനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ കാരമൂല സ്വദേശിയായ ഫസ് ലു റഹ്മാന് ഏഴാം റാങ്ക് ലഭിച്ചു. ആനിമൽ സയൻസ് വിഭാഗത്തിൽ ലഭിച്ച റാങ്കിന്റെ സന്തോഷത്തിലാണ് ഫസ് ലുവും കുടുംബവും. ഫസ് ലുവിന്റെ റാങ്ക് നേട്ടത്തിൽ ഏറെ അഭിമാനം കൊള്ളുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. കഠിനാദ്ധ്വാനിയായ ഫസ് ലുവിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.
നേരത്തെ, വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ നിന്ന് ഡോക്ടർ ബിരുദം നേടിയതിനെ തുടർന്നാണ് പി.ജി. പ്രവേശനപ്പരീക്ഷ എഴുതിയത്. കാരമൂല
സി.കെ.അബ്ദു - ആസിയ ദമ്പതികളുടെ മൂത്ത പുത്രനാണ് ഫസ് ലു.മിദ്ലാജ്, സുൽഫ എന്നിവർ സഹോദരങ്ങളാണ്.