Peruvayal News

Peruvayal News

ആരോഗ്യമുള്ള ഒരു ശരീരമാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത്.

ആരോഗ്യമുള്ള ഒരു ശരീരമാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത്. 


അതുണ്ടെങ്കില്‍ ബാക്കിയെല്ലാ നേട്ടങ്ങളും പിന്നാലെ വരും. ആരോഗ്യമില്ലാത്ത അവസ്ഥയാണെങ്കിലോ? പിന്നെ എന്തൊക്കെ നേടിയിട്ടെന്തുകാര്യം? ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. മികച്ച ശാരീരിക - മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ഇതാ നാലുകാര്യങ്ങള്‍

ആഹാരം 
 
ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും. 
 
2. ശരീരഭാരം നിയന്ത്രിക്കുക
 
അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
 
3. വ്യായാമം
 
അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക. 
 
4. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
 
പുകവലി അരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാ‍സകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല, പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാ‍ക്കുന്നു
Don't Miss
© all rights reserved and made with by pkv24live