Peruvayal News

Peruvayal News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അടുത്ത ആഴ്ച പ്രഖ്യാപിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അടുത്ത ആഴ്ച പ്രഖ്യാപിക്കും


സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച വർധിപ്പിക്കും. ഗാർഹിക ഉപയോക്തക്കൾക്ക് 10 ശതമാനം നിരക്ക് വർധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. മഴലഭിക്കാത്ത സാഹചര്യം തുടർന്നാൽ ലോഡ്ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആലോചിക്കാൻ കെ.എസ്.ഇ.ബി യോഗം ഇന്ന് ചേരും. 

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ അഭ്യർഥന പ്രകാരം മാറ്റിവെച്ച നിരക്ക് വർധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്. യൂണിറ്റിന് 20 പൈസമുതൽ 40 പൈസവരെയുള്ള വർധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കൾക്ക് 10 മുതൽ 80 പൈസവരെ വർധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം. അതിന് മുകളിലുള്ളവർക്ക് നേരിയ വർധനവാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്.

നിരക്ക് വർധവിനൊപ്പം ഫിക്സഡ് ചാർജുകളിലും വർധനവുണ്ടാകും. അതേസമയം 10 ദിവസത്തേക്ക് മഴ പെയ്തില്ലെങ്കിലും ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
Don't Miss
© all rights reserved and made with by pkv24live