Peruvayal News

Peruvayal News

സോഫ്റ്റ്‌വെയർ ഡെവലപ്പർ സൗജന്യ കോഴ്‌സ്:

സോഫ്റ്റ്‌വെയർ ഡെവലപ്പർ സൗജന്യ കോഴ്‌സ്:



കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ് ബിരുദം (ബി.സി.എ/ എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി) അഥവാ എൻജിനീയറിംഗ് ബിരുദം (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി) ആണ് യോഗ്യത.  പ്രായം 20 - 35 വയസ്സ്.  രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി.  തിരുവനന്തപുരം മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരും ബി.പി.എൽ വിഭാഗം അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരായിരിക്കണം.  അപേക്ഷകർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം ഓഫീസ് വഴി ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.  ഫോൺ: 0471-2307733.
പി.എൻ.എക്സ്.2626/19
Don't Miss
© all rights reserved and made with by pkv24live