നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അമ്മയ്ക്കും മക്കള്‍ക്കും പരുക്ക്
തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ചു. അമ്മയും 2 മക്കളും ആശുപത്രിയില്‍. ഞായറാഴ്ച വൈകിട്ട് നടക്കാവ് ഈയക്കാട് റോഡിനു സമീപമാണ് അപകടം. പരുക്കേറ്റ ഉദിനൂരിലെ സി.അശ്വതി (28) മക്കളായ ദശരഥന്‍ (9) ദേവാംഗി (6 മാസം) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശ്വതിയും മക്കളും ഭര്‍ത്താവ് ചെറുപുഴ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് മുരളീധരനും സഞ്ചരിച്ച കാറില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകളും റോഡില്‍ നിന്നു തെറിച്ചു മാറി. രണ്ടു കാറുകളും തകര്‍ന്നു. നടക്കാവിലെ അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.