തിരൂർക്കാട് കണ്ടയ്നർ ലോറികൾ കൂട്ടിയിടിച്ചു കത്തി നശിച്ചു.
അങ്ങാടിപ്പുറം : പെരിന്തൽമണ്ണ-മലപ്പുറം റോഡിൽ തിരൂർക്കാട് തടത്തിൽ വളവിൽ കണ്ടയ്നർ ലോറികൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഇരു ലോറികളും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നടന്ന അപകടത്തെ തുടർന്ന് ആളിപടർന്ന തീ പെരിന്തൽമണ്ണയിൽ നിന്നും എത്തിയ ഫയർ സർവീസ് യൂണിറ്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിയന്ത്രണ വിധേയമാക്കി. പുലർച്ചെ 12:30 ഓടെയാണ് അപകടമുണ്ടായത്. ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ആയ ഫ്ളിപ്കാർട്ടിന്റെ കണ്ടെയ്നർ ലോറിയും വാഹനങ്ങൾ കൊണ്ടു പോകുന്ന കാലിയായ വണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. ഫ്ളിപ്കാർട്ട് ലോറിയിലെ പാർസലുകളടക്കം കണ്ടെയ്നർ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിൽ ഇരുവാഹനങ്ങളിലെയും ജീവനക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടതായി ദൃക്ഷ്ക്ഷികൾ പറഞ്ഞു . കോഴിക്കോട് -പാലക്കാട് സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ തടത്തിൽ വളവിൽ റോഡ് നിർമാണത്തിലെ അപാകത മുൻപും നിരവധി വാഹനാപകടങ്ങൾക്കു കാരണമായിട്ടുണ്ട്