ശമ്ബള പരിഷ്‌ക്കരണം; കളക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തി സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ്
മലപ്പുറം : ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം ശമ്ബള പരിഷ്‌ക്കരണം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (സെറ്റോ) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ച് നടത്തി. പത്താം പരിഷ്‌ക്കരണത്തിന് എട്ട് മാസങ്ങള്‍ക്കു മുമ്ബുതന്നെ ശമ്ബള കമ്മീഷനെ നിയമിച്ചിരുന്നു. നിലവില്‍ കമ്മീഷനെ നിയമിക്കാത്ത സാഹചര്യത്തില്‍ ശമ്ബള പരിഷ്‌ക്കരണം അനന്തമായി നീളും. പത്താം പരിഷ്‌ക്കരണത്തിലൂടെ ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കിയ പത്ത് ശതമാനം വാര്‍ഷിക അലവന്‍സ് വര്‍ധനവ് നിഷേധിച്ചും അനോമലി കമ്മിറ്റി പിരിച്ചുവിട്ടും സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുകയാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ശമ്ബള പരിഷ്‌ക്കരണം അട്ടിമറിക്കുന്നതിനെതിരെയായിരുന്നു മാര്‍ച്ച്.