Peruvayal News

Peruvayal News

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവന

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവന


സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിൽ മഹാബലിയുടെ രൂപം കുട്ടികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം വികൃതമായി അച്ചടിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം  നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.  ഒരു പാഠപുസ്തകത്തിലും ഇത്തരത്തിലൊരു ചിത്രം അച്ചടിച്ചിട്ടില്ല. ബോധപൂർവ്വം, വ്യാജ സൃഷ്ടികളുണ്ടാക്കി  ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാർ അതീവ ഗൌരവത്തോടെയാണ് കാണുന്നത്. പോലീസ് അന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live