സ്‌കോൾ-കേരള; വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനം:
വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019-21 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാംവർഷം ബി ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.
www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഇന്നുമുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് നടത്തേണ്ടത്. വിദ്യാർത്ഥിയുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി, നിർദ്ദിഷ്ട ഫീസ് അടക്കുന്നതിനുള്ള ചെലാൻ ജനറേറ്റ് ചെയ്യുന്നതുവരെയാണ് ഒന്നാംഘട്ടം. നിശ്ചിത ഫീസ് പോസ്റ്റ് ഓഫീസിൽ അടച്ച്, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന രസീതിലെ ഇൻവോയിസ് നമ്പറും, മറ്റ് നിർദ്ദിഷ്ട വിവരങ്ങളും ഓൺലൈൻ അപേക്ഷയിലെ നിർദ്ദിഷ്ട ഫീൽഡിൽ രേഖപ്പെടുത്തി അപേക്ഷ ഫാറം പ്രിന്റ് എടുക്കുന്നതുവരെയാണ് രണ്ടാംഘട്ടം.
രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. പോസ്റ്റ് ഓഫീസിലും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. പിഴ കൂടാതെ ജൂലൈ 30 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് ഏഴ് വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പാളിന് മുമ്പാകെ സമർപ്പിക്കണം. വിശദാംശങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.scolekerala.org ഫോൺ: 0471-2342950, 2342271,