പ്രവാസികൾക്കായുള്ള നോർക്ക സൗജന്യ ആംബുലൻസ് സർവിസുകൾ
വിദേശത്ത് മരണപ്പെട്ട് നാട്ടിലെത്തിയ ഭൗതിക ശരീരം വീട്ടിലെത്തിക്കുന്നതിനും രോഗബാധിതരായി നാട്ടിൽ എത്തുന്നവരെ ആശുപത്രിയിലോ, വീട്ടിലോ എത്തിക്കുന്നതിനുമായി നോർക്കാ വകുപ്പും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഇന്നലെ ഒരു വർഷം പൂർത്തിയാക്കി. തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഈ സൗജന്യ സേവനം ലഭ്യമാണ്. സേവനത്തിനായി ചെയ്യേണ്ടത്. ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോർട്ടിന്റേയും വിമാന ടിക്കറ്റിന്റേയും പകർപ്പ് അയയ്ക്കുകയും വേണം. പദ്ധതി ഒരു വർഷം പൂർത്തികരിച്ചപ്പോൾ 187 പേരുടെ ഭൗതിക ശരീരവും ഗുരുതര അസുഖം ബാധിച്ചവരെയും ഈ സംവിധാനം ഉപയോഗിച്ച് എത്തിച്ചിട്ടുണ്ട്. ഈ സേവനങ്ങൾ പക്ഷെ, വേണ്ടത്ര പ്രവാസികൾ പ്രയോജനപ്പെടുത്തുന്നില്ല. കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പ്രവാസികളുടെ ഭൗതിക ശരീരം സൗജന്യമായി വിദേശത്ത് നിന്ന് നാട്ടിലെത്തിക്കുന്ന പദ്ധതിയും അടുത്ത് തന്നെ പ്രാവർത്തികമാവുമെന്നാണ് കരുതുന്നത്.