കുടുംബശ്രീയിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം:
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ(കുടുംബശ്രീ)ലെ വിവിധ തസ്തികകളിലെ ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ(11 എണ്ണം) തസ്തികയിലേക്ക് സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അഭികാമ്യം. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് യോഗ്യത. ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ 14 ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ ഒരൊഴിവുണ്ട്. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ച് മണി. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആഗസ്റ്റ് രണ്ടിന് രാവിലെ പത്ത് മുതൽ നടക്കും. ഇന്റർവ്യൂവിനായി പ്രത്യേകം കത്ത് നൽകില്ല. അപേക്ഷ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011. വിശദവിവരങ്ങൾക്ക്www.kudumbashree.org സന്ദർശിക്കുക. ഫോൺ:0471-2554714, 2554715, 2554716.