വിദ്യാർത്ഥികളുടെ കൈ എഴുത്ത്മാസിക എഴുത്തും വരയും പ്രകാശനം ചെയ്തു
മടവൂർ : വിഷൻ പള്ളിത്താഴം വിദ്യാർത്ഥികളുടെ കൈ എഴുത്ത്മാസിക എഴുത്തും വരയും പ്രകാശനം ചെയ്തു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി പങ്കജാക്ഷൻ മാസിക പ്രകാശന ഉൽഘാടനം നടത്തിയ ചടങ്ങിൽ പി സി സഹീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ് പി സി സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾക്കുള്ള വിഷന്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ശ്യാമള ചടങ്ങിൽ സമർപ്പിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിസി റിയാസ് ഖാൻ, എ പി യൂസഫ് അലി, ശ്രീഹരി സാർ സലീം മാസ്റ്റർ, ജുബൈർ ടി.കെ, അൻവർ പി കെ, റനീഷ് എസ് കെ എന്നിവർ സംസാരിച്ചു