കറ്റാര്‍വാഴ ജെല്‍, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കഷണ്ടി പോലുള്ള പ്രശ്നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്. കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും. മുഖക്കുരു, വരണ്ട ചര്‍മ്മ എന്നിവ അകറ്റാന്‍ അല്‍പം കറ്റാര്‍വാഴ ജെല്ലും നാരങ്ങ നീരും ചേര്‍ത്ത് മുഖത്തിടാം.