Peruvayal News

Peruvayal News

സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്: ഒന്നാം വർഷ ഡിഗ്രി/ പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം:

സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്:  ഒന്നാം വർഷ ഡിഗ്രി/ പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം:



കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പിന് ആഗസ്റ്റ് ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷകർ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ, യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകൾ ഇവയിലേതെങ്കിലും ഒന്നാംവർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികളായിരിക്കണം.  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ അംഗമായിരിക്കണം.  നിലവിൽ സ്‌കോളർഷിപ്പിന് അർഹരായവരും തുടർന്ന് പഠിക്കുന്നവരുമായ വിദ്യാർഥികൾ സ്‌കോളർഷിപ്പ് പുതുക്കലിന് അപേക്ഷ നൽകണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in.   ഫോൺ: 0471-2306580,
Don't Miss
© all rights reserved and made with by pkv24live