എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനം:
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എം.ടെക്/ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഐ.റ്റി.ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയ എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ച് രാവിലെ 11 ന് തിരുവനന്തപുരം പി.എം.ജിയിലുള്ള ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എത്തണം. ഫോൺ:0471-2307733, 9207133385.